സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ; സിഎംഡിആർഎഫിലേക്ക് നൽകാൻ സുപ്രീംകോടതി നിർദേശം

ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക വയനാട്ടിലെ ഉരുള്‍‌പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി നൽകാൻ സഹാറ ഗ്രൂപ്പിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. രണ്ട് കോടി രൂപ വയനാട് ദുരന്ത പുനരധിവാസത്തിന് കൈമാറാനാണ് സുപ്രീംകോടതി നിര്‍ദേശം നൽകിയത്.

ALSO READ: “ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടും, സർക്കാർ നേരത്തെ എടുത്ത നിലപാട് തന്നെ തുടരും”: മന്ത്രി സജി ചെറിയാൻ

തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. സഹാറ ഗ്രൂപ്പ് നിര്‍മിച്ച വീട് വാങ്ങിയവരുമായുള്ള കേസില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റ് നല്‍കാന്‍ കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാൻ ആറ് തവണ അവസരം നല്‍കിയിട്ടും പാലിക്കാത്തതിനാലാണ് സഹാറ ഗ്രൂപ്പിന് സുപ്രീം കോടതി രണ്ട് കോടി രൂപ പിഴ ചുമത്തിയത്.

ALSO READ: തൃശൂരില്‍ 17 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവം; കെപിസിസി സെക്രട്ടറി പൊലീസ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News