ആംഡ് ഫോഴ്‌സിനെ അടക്കം ഉപയോഗപ്പെടുത്തണം; അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനായി സുപ്രീംകോടതിയില്‍ ഹര്‍ജി

അങ്കോളയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ രക്ഷിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഡ്വ സുഭാഷ് ചന്ദ്രനാണ് അനുഛേദം 32 അനുസരിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി നാളെ അടിയന്തരമായി ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡ് പരിഗണിക്കും. വിവിധ സൈന്യ സഹായങ്ങളും ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

also read:നിപ; സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോർജ്

രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച നടപടി അടക്കം ഉയര്‍ത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

also read:‘അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News