ബഫര്‍ സോണിലെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ച് സുപ്രീംകോടതി

ബഫര്‍ സോണ്‍ ഉത്തരവില്‍ ഇളവ് അനുവദിച്ച്‌ സുപ്രീം കോടതി.  ബഫര്‍ സോണില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടക്കമുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് സുപ്രീംകോടതി ഇളവ് നല്‍കിയിരിക്കുന്നത്.

നേരത്തെ ബഫര്‍ സോണ്‍ വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വിധി നടപ്പാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും കേരളം ഹര്‍ജിയില്‍ ചുണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത്. ബഫര്‍ സോണില്‍പ്പെടുന്ന ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വിധി മംഗള വനത്തിന് സമീപത്തുള്ള ഹൈക്കോടതിയെയും ബാധിക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന സൂചന ഈ കേസിലെ വാദത്തിനിടെ സുപ്രീംകോടതി നല്‍കിയിരുന്നു. ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി വിലക്കുന്നത് പ്രായോഗികമല്ലെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ നിര്‍മാണങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ബഫര്‍ സോണില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രവും ഇളവുകള്‍ തേടി കേരളവും നല്‍കിയ അപേക്ഷകള്‍ പരിഗണിക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് ഗവായിയുടെ നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News