വിവാഹ മോചനക്കേസുകളിൽ ജീവനാംശം നൽകാനുള്ള വിധി ഭർത്താവിനുള്ള ശിക്ഷയാകരുത്, 8 വ്യവസ്ഥകൾ മുന്നോട്ട് വെച്ച് സുപ്രീംകോടതി

supreme court

ബെംഗളൂരുവിലെ ടെക്കി അതുൽ സുഭാഷിൻ്റെ ആത്മഹത്യയ്ക്കു പിന്നാലെ വിവാഹ മോചനക്കേസുകളിലെ ജീവനാംശം വിധിക്കുന്നതിന് 8 നിബന്ധനകൾ മുന്നോട്ടുവെച്ച് സുപ്രീംകോടതി. ഭർത്താവിന് നൽകുന്ന ശിക്ഷയായി ജീവനാംശം മാറരുതെന്നും തുടർന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതുൽ സുഭാഷ് മുൻ ഭാര്യ നൽകിയ വ്യാജ സ്ത്രീധന പീഡന ആരോപണത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തത്.

24 പേജുള്ള ദീർഘമായ അതുലിൻ്റെ ആത്മഹത്യാ കുറിപ്പിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അദ്ദേഹം വിമർശിച്ചിരുന്നു. കൂടാതെ 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും അദ്ദേഹം ചിത്രീകരിച്ചിരുന്നു. ഇവ സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും വലിയ ചർച്ചയായതോടെയാണ് ഒരു കേസ് പരിഗണിക്കുന്നതിനിടെ ജീവനാംശം വിധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സുപ്രീം കോടതി മുന്നോട്ടുവെച്ചത്.

ALSO READ: മകളെ പീഡിപ്പിച്ച ബന്ധുവിനോട് അച്ഛന്റെ പ്രതികാരം; ഗൾഫിൽ നിന്നെത്തി കൊലപാതകം, പിന്നാലെ കുറ്റസമ്മതം

ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് പ്രസന്ന വി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. സുപ്രീംകോടതിയുടെ 8 നിർദ്ദേശങ്ങൾ ഇങ്ങനെയാണ്. 1. ‘ഭാര്യയുടെയും ഭര്‍ത്താവിൻ്റെയും സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാട് പരിഗണിക്കണം. 2. ഭാവിയില്‍ ഭാര്യയ്ക്കും കുട്ടികൾക്കും ഉണ്ടായേക്കാവുന്ന അടിസ്ഥാന ആവശ്യങ്ങള്‍ പരി​ഗണിക്കണം. 3. ഇരു കക്ഷികളുടെയും വിദ്യാഭ്യാസ യോഗ്യതകളും ജോലിയും കണക്കിലെടുക്കണം. 4. വരുമാനമാര്‍ഗങ്ങളും സ്വത്തുവകകളും വിലയിരുത്തണം. 5. ഭർതൃ വീട്ടിൽ കഴിയുന്ന കാലത്തെ ഭാര്യയുടെ ജീവിത നിലവാരവും കണക്കിലെടുക്കണം.

6. കുടുംബത്തിൻ്റെ കാര്യങ്ങള്‍ നോക്കാന്‍ ഭാര്യയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നോ എന്നകാര്യം പരിഗണിക്കണം. 7. ജോലിയില്ലാതിരിക്കുന്ന ഭാര്യയ്ക്ക് നിയമ നടപടികൾക്കായി എത്രതുക ചെലവഴിക്കണമെന്ന കാര്യം ആരായണം. 8. ഭര്‍ത്താവിൻ്റെ സാമ്പത്തികനില എന്താണെന്നും വരുമാന മാര്‍ഗവും മറ്റ് ബാധ്യതകളും എന്തൊക്കെയാണെന്ന് മനസിലാക്കണം. തുടർന്ന് രാജ്യത്തെ എല്ലാ കോടതികളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഈ വ്യവസ്ഥകളെ ജീവനാംശം വിധിക്കുന്നതിനുള്ള മാർഗരേഖയായി കണക്കാക്കണമെന്നും ജീവനാംശം വിധിക്കുന്നത് ഭര്‍ത്താവിനെ ശിക്ഷിക്കുന്ന തരത്തിലാകരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News