കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി സുപ്രീംകോടതി.15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്ന് കോടതി വ്യക്തമാക്കി.
Also Read: പ്രിയാ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ UGC അപ്പീൽ നൽകി
2018 നവംബറിലാണ് രണ്ടു വര്‍ഷത്തെ കാലാവധിയില്‍ സഞ്ജയ് കുമാര്‍ മിശ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. പിന്നീട് പലതവണ കാലാവധി കേന്ദ്രസര്‍ക്കാ2021 സെപ്റ്റംബറില്‍ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിര്‍ ഇടപെട്ട് നീട്ടി നല്‍കിയിരുന്നു.2021 സെപ്റ്റംബറില്‍ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി ഈ വിഷയത്തില്‍ വ്യക്തമാക്കി.എന്നാല്‍, നവംബറില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി കൊണ്ടുവരുകയും. ഇതനുസരിച്ച് 5 വര്‍ഷം വരെ കാലാവധി നീട്ടി നല്‍കാനും ഒരുങ്ങി. ഇതാണ് കോടതി തടഞ്ഞത്.
നിയമന വ്യവസ്ഥയില്‍ വരുത്തിയ ഭേദഗതിയില്‍ തെറ്റില്ലെന്നും എന്നാല്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയത് ശരിവയ്ക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ ബിആര്‍ ഗവായ് , വിക്രം നാഥ് , സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് മിശ്രയുടെ നിയമനത്തെയും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിയമത്തിലെ സമീപകാല ഭേദഗതി സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here