ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിന്റെ ഫലം സുപ്രീം കോടതി റദ്ദാക്കിയതോടെ ബിജെപിക്ക് കനത്ത തിരിച്ചടി. ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി വരാണാധികാരിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു. പിന്നാലെ കേസിലെ ഹര്‍ജിക്കാരന്‍ കൂടിയായ എഎപി മേയര്‍ സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ചു. റിട്ടേണിംഗ് ഓഫീസര്‍ അനില്‍ മസിഹ് അസാധുവാക്കിയ എട്ട് ബാലറ്റുകള്‍ സാധുവാണെന്നും അവ എഎപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിന് അനുകൂലമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ALSO READ ;കൊച്ചുമകളുടെ സപ്പോർട്ട്, 73 വയസിൽ വിവാഹമോചനം നേടിയ മുത്തശ്ശി; സോഷ്യൽമീഡിയയിൽ ചർച്ചയായ ഡിവോഴ്സ്
ഹർജിക്കാരന് അനുകൂലമായി രേഖപ്പെടുത്തിയ എട്ട് വോട്ടുകൾ അട്ടിമറിക്കാൻ വരണാധികാരിയായ അനിൽ മസിഹ് ബോധപൂർവമായ ശ്രമം നടത്തിയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്ന് വരണാധികാരിയെ വിചാരണ ചെയ്യേണ്ടതാണെന്നും വാക്കാൽ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോടതി പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here