കൊല്‍ക്കത്ത കൊലപാതകത്തിലെ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സംശയിക്കുന്നതായും പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ്. സിബിഐയുടെ തത്സ്ഥിതി റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും മൂന്നംഗ ബെഞ്ച് പരിശോധിക്കുകയാണ്.
Also Read; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം സാധ്യമാണോ എന്ന് പരിശോധിക്കണം ; ഹൈക്കോടതി
ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിനോട് സുപ്രീംകോടതി കൊലപാതകം നടന്നതിന് ശേഷമുളള കാര്യങ്ങളാണ് അക്കമിട്ട് ചോദിച്ചത്. പൊലീസിന് വീഴ്ച പറ്റിയില്ലെന്നും സമയക്രമം അനുസരിച്ച് വിശദീകരിക്കാമെന്നുമായിരുന്നു ബംഗാള്‍ സര്‍ക്കാരിന്റെ വാദം. എന്നാല്‍ പുലര്‍ച്ചെ നടന്ന മരണത്തില്‍ രാവിലെ 10.10ന് ജിഡി എന്‍ട്രി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും രാത്രി 11.45നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ഇത്രയും കാലതാമസം എങ്ങനെയുണ്ടായിയെന്ന് കോടതി ചോദിച്ചു. മാത്രമല്ല, കൊലപാതകം സെമിനാര്‍ ഹാള്‍ പൊലീസ് സീല്‍ ചെയ്തതും വൈകിയാണ്. ഇത് തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പ്രകടിപ്പിച്ചു. തന്റെ 30 വര്‍ഷത്തെ കാലയളവില്‍ ഒരു കേസ് ഇത്രയും മോശമായി കൈകാര്യം ചെയ്തത് ആദ്യ അനുഭവമാണെന്ന് ജസ്റ്റിസ് പര്‍ദിവാലയും വിമര്‍ശിച്ചു.
ബംഗാള്‍ സർക്കാർ വളരെ മോശമായാണ് കേസ് കൈകാര്യം ചെയ്തതെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐയുടെ തത്സ്ഥിതി റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും മൂന്നംഗ ബെഞ്ച് പരിശോധിച്ചു. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
അതേസമയം ഡോക്ടര്‍മാരുടെ ആശങ്കകള്‍ കേള്‍ക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്നും സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here