ഹിമാചലിലെ വിമത കോൺഗ്രസ് എംഎല്‍എമാര്‍ക്ക് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നിയസഭാ നടപടികളില്‍ പങ്കെടുക്കാനോ വോട്ടുചെയ്യാനോ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഹിമാചൽ കോൺഗ്രസിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായത്. ബിജെപി കുതിരക്കച്ചവടത്തിലൂടെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ചും സ്വതന്ത്രന്മാരായ മൂന്ന് പേരെ വിലയ്‌ക്കെടുത്തും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടി.
Also Read: ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഇ ഡി നോട്ടീസ് നൽകുന്നത് കോടതി അലക്ഷ്യം: ഡോ. ടി എം തോമസ് ഐസക്
ഇതിന് പിന്നാലെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതതിനാണ് ബജറ്റ് സമ്മേളനത്തിലെ വിപ്പ് ലംഘിച്ചെവന്ന കാരണത്താല്‍ ആറു എം.എല്‍.എമാരെ സ്പീക്കര്‍ ആദ്യം സസ്പെന്‍റ് ചെയ്യുകയും പിന്നെ അയോഗ്യരാക്കുകയും ചെയ്തത്. സ്പീക്കർ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച എം എൽ എമാർക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ആറും എം.എല്‍.എമാരെ നിയമസഭാംഗത്വത്തില്‍ നിന്നും അയോഗ്യരാക്കിയത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നിയസഭാ നടപടികളില്‍ പങ്കെടുക്കാനോ വോട്ടുചെയ്യാനോ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ലോക്സസഭാ തിരഞ്ഞെുടുപ്പിനൊപ്പം ഈ മണ്ഡലങ്ങളിലേക്ക് പ്രഖ്യപിച്ച ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് വിമതര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീംകോടതി കേസ് മേയ് മാസത്തിലേക്ക് മാറ്റി . നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. ഉപതിരഞ്ഞെടുപ്പിൽ വിമത എംഎല്‍എമാരെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാനുള്ള നീക്കത്തിനും തിരിച്ചടിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here