ഒടുവില്‍ കേന്ദ്രവും കൈവിട്ടു ! മാപ്പ് പറച്ചില്‍ കൊണ്ട് പരിഹാരമായില്ല; പതഞ്ജലിക്കെതിര മോദി സര്‍ക്കാര്‍ സുപ്രീം കോടതയില്‍

പതഞ്ജലിക്കെതിരായ വ്യാജ പരസ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. പതഞ്ജലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ രൂക്ഷ വിമര്‍ശനം നേരിട്ട കേന്ദ്രം പതഞ്ജലിക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ രാംദേവിന്റെ മാപ്പപേക്ഷ തള്ളിയ കോടതി പതഞ്ജലി മന:പൂര്‍വ്വം കോടതിയ ലക്ഷ്യം നടത്തിയെന്ന് വ്യക്തമെന്നും കോടതി നിരീക്ഷിച്ചു. രാംദേവിന്റെയും പതഞ്ജലിയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്നും . ഓരേ പോലെ പല മാപ്പപേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.

Also Read : പൂച്ചയെ രക്ഷിക്കാൻ ഓരോരുത്തരായി കിണറ്റിൽ ഇറങ്ങി, പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞില്ല; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് പതഞ്ജലിയെ രൂക്ഷമായി വിമര്‍ശിച്ചു. പതഞ്ജലിയുടെ പ്രവര്‍ത്തനങ്ങള്‍ മനപ്പൂര്‍വവും ബോധപൂര്‍വവും ആവര്‍ത്തിച്ചുള്ളതുമായ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് പറഞ്ഞു. നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ രാംദേവിനെയും ബാല്‍കൃഷ്ണനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വ്യാജ പരസ്യങ്ങളില്‍ നടപടി സ്വീകരിക്കാത്തതില്‍ കേന്ദ്രത്തെയും വിമര്‍ശിക്കുകയുമുണ്ടായി. പിന്നാലെ തെറ്റായ അവകാശ വാദങ്ങളില്‍ പരസ്യം നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നതായി പറഞ്ഞ് പതഞ്ജലിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഏതു ശ്രേണിയുള്ള മരുന്നുകള്‍ സ്വീകരിക്കണമെന്നത് വ്യക്തി സ്വാതന്ത്രമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടുന്നു.

പതഞ്ജലി ഉല്‍പ്പന്നങ്ങളെ കുറിച്ച് തെറ്റായ അവകാശവാദം ഉയര്‍ത്തുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News