കർഷകസമരത്തിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

കർഷകസമരത്തിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. ദില്ലി അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മുൻ ബിജെപി എംഎൽഎ നന്ദ് കിഷോർ ഗാർഗാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

Also Read: കെ സുരേന്ദ്രന്റെ നുണപ്രചാരണം; ‘കോൺസെൻട്രേഷൻ സെന്റർ’ എന്ന് വിളിച്ചത് കൊല്ലത്തെ ട്രാൻസിറ്റ് ഹോമിനെ

സമരത്തെ അടിച്ചമർത്താൻ പല രീതികളും കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് സമരക്കാർ ദില്ലിയിലേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ട്രെയിൻ തടയലടക്കം പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. സംയുക്ത കിസാൻ മോർച്ചയുടെ പൊളിറ്റിക്കൽ നോൺ പൊളിറ്റിക്കൽ വിഭാഗങ്ങൾ സമരം കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ്.

Also Read: അപമാനിക്കപ്പെട്ടെങ്കില്‍ ബിജെപി ഉപേക്ഷിക്കു, തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാം; ഗഡ്കരിയോട് ഉദ്ദവ് താക്കറേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News