ദില്ലി മദ്യനയ അഴിമതി കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി. വിചാരണക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കിൽ അരവിന്ദ് കെജ്‌രിവാളിന് ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും.
ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യത്തിൽ ഇടപെടൻ അവധിക്കാല ബെഞ്ച് വിസമ്മതിച്ചിരുന്നു. വിഷയം ചീഫ് ജസ്റ്റിറ്റിസിന് മുസാകെ ഉന്നയിക്കാനായിരുന്നു നിർദേശം. ഇ.ഡി അറസ്റ്റ് ചോദ്യംചെയ്ത് കെജ്‌രിവാൾ നൽകിയ ഹർജി വിധി പറയാനായി സുപ്രീം കോടതി മാറ്റിയിരിക്കുകയാണ്.ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ചില പരിശോധനകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here