സന്ദേശ്‌ഖാലിയിലെ സിബിഐ അന്വേഷണം തടയാനാവശ്യപ്പെട്ട ബംഗാൾ സർക്കാരിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

സന്ദേശ്‌ഖാലിയിലെ സിബിഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ബംഗാൾ സർക്കാരിൻ്റെ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതിയുടെ തീരുമാനത്തിന് എതിരെയായിരുന്നു മമത സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്‌ഥാന സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. ഭൂമി തട്ടിപ്പിലും ലൈംഗികാതിക്രമ കേസിലുമാണ് സിബിഐ സന്ദേശ്‌ഖാലിയിൽ അന്വേഷണം നടത്തുന്നത്.

Also Read; ‘പലവട്ടം കണ്ണ് തുടച്ചു, താര അവാർഡ് നിശകളുടെ ഗ്ലാമറില്ലാത്ത പ്രൗഢഗംഭീരമായ അനുമോദനം’; കൈരളി ഫീനിക്‌സ് പുരസ്‌കാര ചടങ്ങിനെ പ്രശംസിച്ച് ഹരീഷ് വാസുദേവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News