ഇവിഎം മെഷീനുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് നിര്‍ദേശങ്ങളും ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ഉള്‍പ്പെട്ട ബെഞ്ച് മുന്നോട്ടുവച്ചു.
ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം. ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം. മൈക്രോ കണ്‍ട്രോളര്‍ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കില്‍ ഉന്നയിക്കാം. ഇതിന് 3 എഞ്ചിനീയര്‍മാരുടെ ടീമിനെ ചുമതലപ്പെടുത്തണം. ചിലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണം.
ALSO READ:ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടും: എം എ ബേബി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here