കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു.

ALSO READ: കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു; ബാലകൃഷ്ണൻ പെരിയയെ തുറന്നുകാണിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണം കെജ്‍രിവാള്‍ ശക്തമാക്കി . ആം ആദ്മി പാർട്ടി ദില്ലിയിൽ മൽസരിക്കുന്ന നാല് സീറ്റിലെയും റോഡ് ഷോകൾ കെജ്‌രിവാൾ പൂർത്തിയാക്കി.കഴിഞ്ഞദിവസം ദില്ലിയിലെ കോൺഗ്രസ്‌ സ്ഥാനാർഥിയായ കനയ്യകുമാർ കെജ്‌രിവാളിനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയ അരവിന്ദ് കെജ്‍രിവാള്‍ യുപി, ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രചാരണം നടത്തും.ചെവ്വാഴ്ച്ച ഹരിയാനയിലെ കുരുക്ഷേത്ര, ബുധനാഴ്ച യുപിയിലെ ലക്നൗ, വ്യാഴാഴ്ച രാവിലെ പഞ്ചാബിലും വൈകുന്നേരം ജാര്‍ഖണ്ഡിലെ റാഞ്ചിയിലും. വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ മഹാവികാസ് ആഘാടി സഖ്യത്തിന്‍റെ റാലിയിലും കെ ജ്‍രിവാള്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News