വാട്സാപ്പ് ടെലിഗ്രാം ആപ്പുകളിൽ അയക്കുന്ന ചിത്രവും വീഡിയോയും മാറ്റിമറിക്കാം; സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയ ഹർജി സുപ്രീംകോടതി തള്ളി

Whatsapp Telegram
വാട്സാപ്പിന്റെയും ടെലിഗ്രാമിന്റെയും ആന്‍ഡ്രോയ്ഡ് ആപ്പുകളിലെ ഗുരുതര സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കോംഗോയില്‍ ജോലിചെയ്യുന്ന മലയാളി സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ കെ.ജി. ഓമനക്കുട്ടനാണ് സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി  അത് പരിഹരിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.
ഒരാള്‍ അയക്കുന്ന മീഡിയാ ഫയലുകള്‍ (ഫോട്ടോ, വീഡിയോ) ഫയല്‍ മാനേജര്‍ ആപ്പ് ഉപയോഗിച്ച് അനധികൃതമായി മാറ്റി മറ്റൊന്നാക്കാന്‍ സാധിക്കുമെന്നാണ് ഹർജിയിൽ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്.
സമാനമായ വിഷയത്തിൽ നൽകിയ റിട്ട് ഹർജി 2021-ല്‍ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. ഇതും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. എന്നാൽ  അതേ ആവശ്യം ഉന്നയിക്കുന്ന റിട്ട് ഹര്‍ജിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
 സത്പേര്, അന്തസ്സ് എന്നിവയ്ക്കും നീതിയുക്തമായ അന്വേഷണത്തിനും വിചാരണയ്ക്കുമുള്ള അവകാശവും ഇതിലൂടെ ലംഘിക്കപ്പെടുകയാണെന്നും‌. ഒരാള്‍ അയക്കുന്ന ചിത്രമോ വീഡിയോയോ മാറ്റി മറ്റൊന്നാക്കാന്‍ സാധിക്കുക വഴി സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News