സുശാന്ത് സിങിന്റെ മരണം; റിയ ചക്രബർത്തിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കെതിരായ സിബിഐ ഹർജി സുപ്രീം കോടതി തള്ളി. നടിക്കും സഹോദരൻ ഷോവിക് ചക്രബർത്തിക്കും പിതാവ് ലഫ്റ്റനൻ്റ് കേണൽ ഇന്ദ്രജിത് ചക്രബർത്തിക്കും എതിരായ ലുക്കൗട്ട് സർക്കുലർ റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി നടപടിക്കെതിരേ മഹാരാഷ്ട്ര സർക്കാർ, സിബിഐ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എന്നിവ സമർപ്പിച്ച ഹർജികൾ തള്ളിയത്.

Also read:ഏഴ് മാസം ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി; സംഭവം ദില്ലിയിൽ

നടൻ സുശാന്ത് സിങ് രാജ്പുത്ത് 2020 ജൂണിലാണ് മുംബൈ ബാന്ദ്രയിലെ വസതിയിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടന്റെ മരണത്തിൽ നർക്കോട്ടിക് നിയമപ്രകാരം റിയാ ചക്രബർത്തിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യം നൽകുകയായിരുന്നു.

കടുത്ത വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News