26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയായ യുവതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നഗം ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല എന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.
Also Read : തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി
ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കുന്നത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ടിന്റെ 3, 5 വകുപ്പുകളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവിലൂടെ ഒരു ഹൃദയമിടിപ്പ് തടയാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Also Read : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവ്
നിയമപ്രകാരം, ബലാത്സംഗത്തെ അതിജീവിച്ചവര്‍ ഉള്‍പ്പെടെ വിവാഹിതരായ സ്ത്രീകള്‍ക്കും ഭിന്നശേഷിയുള്ളവരും പ്രായപൂര്‍ത്തിയാകാത്തവരും ഗര്‍ഭം അവസാനിപ്പിക്കുന്നതിനുള്ള ഉയര്‍ന്ന പരിധി 24 ആഴ്ചയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here