മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രീംകോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് തീരുമാനം.വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് സിദ്ദീഖ് കാപ്പന് വേണ്ടി അഭിഭാഷകനായ അസർ അസീസ് ആവശ്യപ്പെട്ടിരുന്നു.
ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്‌ക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ് മധുര ടോൾ പ്ലാസയിൽ വച്ചാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. രണ്ടു വർഷത്തിന് ശേഷം 2022 സെപ്‌തംബറിലാണ് ജാമ്യം ലഭിച്ചത്.
Also Read: ശരദ് പവാറും ഏകനാഥ് ഷിൻഡെയും തമ്മിൽ രഹസ്യ ചർച്ചകൾ; അവകാശവാദവുമായി നവാബ് മാലിക്
പൊലീസ് പിടിച്ചെടുത്ത രേഖകളും സിദ്ദിഖ് കാപ്പൻ കോടതിക്ക് മുൻപാകെ തേടിയെങ്കിലും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൈവശം ഇല്ലെന്ന് യുപി പൊലീസ് കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. മൊബൈൽഫോൺ വിട്ട്നൽകാനാവില്ലെന്നും യുപി പൊലീസ് അറിയിച്ചു.
News Summary:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here