എൻസിപിയെ പിളർത്തി സ്വന്തം സ്ഥാനാര്‍ഥികളെ വെച്ച് മത്സരിക്കുമ്പോള്‍ ശരദ് പവാറിന്റെ ചിത്രവും പേരും ഉപയോഗിച്ച് വോട്ട് തേടുന്നത് ശരിയല്ലെന്നും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു അജിത് പവാറിന്റെ എന്‍.സി.പി പക്ഷത്തിന് സുപ്രീംകോടതിയുടെ ശാസന.
മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഇരുപതാം തീയതി നടക്കാനിരിക്കെയാണ് കോടതിയുടെ ശാസന അജിത് പവാർ പക്ഷത്തിന് തിരിച്ചടിയാകുന്നത്. പ്രചാരണത്തിൽ ശരദ്പവാറിന്റെ ചിത്രമോ, വീഡിയോയോ ഉപയോഗിക്കരുതെന്നും പവാറിന്റെ പേര് പറഞ്ഞ് വോട്ട് തേടരുതെന്നുമാണ് കോടതി നിർദ്ദേശം.
Also read: ബിജെപിയെ പട്ടിയോട് ഉപമിച്ച് കോൺഗ്രസ് നേതാവ് നാനാ പട്ടോളെ
സ്ഥാനാർഥികളെ ചൊല്ലി മഹായുതി സഖ്യത്തിൽ ബിജെപിയിൽ നിന്നും ഷിൻഡെ പക്ഷം ശിവസേനയിൽ നിന്നും എതിർപ്പുകൾ നേരിടുന്നതിനിടയിലാണ് കോടതിയുടെ ഇടപെടൽ പവാർ പക്ഷത്തിന് വീണ്ടും വെല്ലുവിളിയാകുന്നത്.
ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അജിത് പവാർ പക്ഷത്തിന് അഗ്നി പരീക്ഷണമായിരിക്കും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി കൂടുതൽ വിയോജിപ്പുകളും പ്രതിസന്ധികളുമായി മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here