ഇലക്ട്രൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന വിധിയിലുറച്ച് സുപ്രീംകോടതി ; പുനപരിശോധന ഹർജി തള്ളി

Supreme Court

ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ലെ ഭരണഘടനാ ബെഞ്ചിൻ്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ മാത്യൂ നെടുമ്പാറയും മറ്റൊരാളും നൽകിയ പുനഃപരിശോധനാ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളിയത്. ഇലക്ട്രൽ ബോണ്ട്‌ ഭരണ ഘടനാ വിരുദ്ധമെന്ന വിധിയിൽ ഉറച്ചു നിൽക്കുന്ന നിലപാട് തന്നെയാണ് സുപ്രിംകോടതി സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് ബോണ്ട് അസാധുവാക്കിയ കോടതി പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സിപിഐഎം നടത്തിയ നിയമ പോരാട്ടത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിംകോടതി വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News