ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ ഗൗരവതരം എന്ന് സുപ്രീംകോടതി. പരാതിയില്‍ ദില്ലി പൊലീസിനും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. അതേ സമയം ഇടത് പാര്‍ട്ടി നേതാക്കള്‍ താരങ്ങള്‍ക്ക് പിന്തുണയുമായി സമരവേദിയിലെത്തി
ബ്രിജ് ഭൂഷണെതിരായ ലൈംഗീക പരാതിയില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം മൂന്നാം ദിവസം തുടരവെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി ദില്ലി പൊലീസിനും സര്‍ക്കാരിനും നോട്ടീസ് അയച്ചു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. സമരത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ല. ആരോപണങ്ങളില്‍ നടപടി എടുക്കുന്നത് വരെ സമരം തുടരും എന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി.
പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് കേന്ദ്ര സര്‍ക്കാരിന്റെ നടപടി തെറ്റാണെന്ന് സി പി ഐ എം പിബി അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.
എസ് എഫ് ഐ, ഡി വൈ എഫ് ഐ, സി ഐ ടി യു തുടങ്ങിയ ഇടതുപക്ഷ സംഘടനകളിലെ ദേശിയ നേതാക്കള്‍ താരങ്ങള്‍ക്ക് പിന്തുണയുമായി സമരവേദിയിലെത്തി. കായിക താരങ്ങളെ അവഗണിക്കുന്ന കേന്ദ്ര നടപടികള്‍ രാജ്യത്തിന് ലജ്ജയുണ്ടാക്കുന്നതാകണന്നും വിഷയത്തില്‍ 27 ന് ഡിവൈഎഫ്‌ഐ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം പറഞ്ഞു.
അതെ സമയം കേസ് സുപ്രീം കോടതിയുടെ പരിഗണയിലാണെന്നും കോടതി തീരുമാനിക്കട്ടെ എന്നുമായിരുന്നു ബ്രിജ് ഭൂഷണന്റെ പ്രതികരണം. ഗുസ്തി താരങ്ങള്‍ രാഷ്ട്രിയക്കാരോടുള്ള നയം മാറ്റിയതോടെ പിന്തുണ അറിയിച്ച് എത്തുന്ന പ്രതിപക്ഷ നേതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. താരങ്ങള്‍ നല്‍കിയ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷന്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here