കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; മമത സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സുപ്രീം കോടതി

SUPREME COURT

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സുപ്രീം കോടതി. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സർക്കാരിനെ വിമർശിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്. പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ കേസെടുത്തത് രാത്രി 11.45 നാണ്. ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ ബോര്‍ഡ് എന്തെടുക്കുകയായിരുന്നുവെന്നും സുപ്രീംകോടതി. വളരെ ക്രൂരമായാണ് കൊലപാതകം നടന്നത്. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയാണെന്നും സുപ്രീംകോടതി അറിയിച്ചു.

Also Read: കേന്ദ്രമന്ത്രി കൂടെയുള്ള സമൂഹത്തിനെതിരെയാണ് ആരോപണം; ആരോപണത്തിൽ ഉൾപെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി പ്രതികരിക്കണം: സാറ ജോസഫ്

കൊലപാതകത്തെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. മാതാപിതാക്കളെ മൃതദേഹം കാണാന്‍ അനുവദിച്ചില്ല. എഫ്‌ഐആര്‍ ഫയല്‍ ചെയ്തില്ല. അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമർപ്പിക്കാനും കോടതി സിബിഐയോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തിന് ശേഷം ആശുപത്രിയിലുണ്ടായ അക്രമം തടയാനും സര്‍ക്കാരിന് കഴിഞ്ഞില്ല. സംസ്ഥാന അധികാരം പ്രതിഷേധിക്കുന്നവരുടെ മേല്‍ ഉപയോഗിക്കരുതെന്നും സുപ്രീംകോടതി തുറന്നടിച്ചു. വിഷയം അങ്ങേയറ്റം ആശങ്കാജനകമെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News