നിയമനിര്‍മാണ സഭകളില്‍ വോട്ടു ചെയ്യുന്നതിനോ പ്രസംഗിക്കുന്നതിനോ കോഴ വാങ്ങിയാല്‍ വിചാരണ ചെയ്യപ്പെടുന്നതില്‍ നിന്നും എംഎല്‍എ മാര്‍ക്കോ എംപി മാര്‍ക്കോ സംരക്ഷണമില്ലെന്ന് സുപ്രീം കോടതി. ഇത്തരം കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയില്‍ നിന്ന് ഒഴിവാക്കി 1998ൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ജെ.എം.എം കോഴക്കേസിലെ ഈ വിധിയാണ് ഏഴംഗ ഭരണഘടന ബെഞ്ച് പുനഃപരിശോധിച്ചത്.
വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങുമ്പോള്‍ സഭയിലെ പ്രത്യേകാവകാശത്തിന് അര്‍ഹതയില്ലെന്നും തെറ്റുകാരെ നിയമത്തിന് മുകളില്‍ പ്രതിഷ്ഠിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. 2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോഴ വാങ്ങി വോട്ടു ചെയത് കേസില്‍ 98 ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്ന ആവശ്യപ്പെട്ട് ജെ എം എം നേതാവ് ഷിബു സോറന്‍റെ മരുമകള്‍ സീത സോറന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് 25 വര്‍ഷം മുന്‍പത്തെ വിധി പുനപരിശോധിക്കുന്നതിന് കാരണമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here