കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നടപടി 2022 ലെ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടുള്ള ക്രിമിനല്‍ നടപടികളാണ് സ്റ്റേ ചെയ്തത്. അന്നത്തെ മന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു സിദ്ധരാമയ്യക്കെതിരെ നടപടി വന്നത്.
മന്ത്രിമാരായ രാമലിംഗ റെഢി, എം ബി പാട്ടീല്‍, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല എന്നിവര്‍ക്കെതിരായ നടപടിയും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നേരത്തെ കര്‍ണാടക ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സിദ്ധരാമയ്യ സുപ്രീംകോടതിയെ സമീപിച്ചത്.
also read: തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; സിസിടിവി ദൃശ്യം പൊലീസിന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here