‘ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നു, ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു’, ബോളിവുഡ് ചിത്രം ഹമാരെ ബരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി

കമൽ ചന്ദ്ര സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഹാമാരെ ബരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി. ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും ഇസ്ലാമിക വിശ്വാസത്തെ അവഹേളിക്കുന്നുവെന്നും ചൂണ്ടി കാണിച്ച് നൽകിയ ഹർജിയിലാണ് കോടതി നടപടി. റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെയാണ് ചിത്രം സുപ്രീം കോടതി തടഞ്ഞിരിക്കുന്നത്.

ALSO READ: കാനില്‍ തിളങ്ങിയവരെ ആദരിച്ച് മുഖ്യമന്ത്രി; സംസ്ഥാന സര്‍ക്കാരിന്‍റെ അനുമോദനം ഏറ്റുവാങ്ങി മലയാളി താരങ്ങൾ

ഞനഗ്ൽ സിനിമയുടെ ട്രൈലർ കണ്ടുവെന്നും, ഹർജിയിൽ ചൂണ്ടിക്കാണിച്ചത് പോലെയുള്ള ഇസ്ലാമിക വിശ്വാസത്തെ അധിക്ഷേപിക്കുന്ന സീനുകൾ ശ്രദ്ധയിൽ പെട്ടുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മുസ്ലിം സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള സംഭാഷങ്ങളും മറ്റും ട്രെയിലറിൽ ഉണ്ടെന്നും ഹർജി പരിഗണിച്ച വിക്രം നാഥ് സന്ദീപ് മെഹ്ത തുടങ്ങിയവരുടെ ബെഞ്ച് വ്യക്തമാക്കി.

ALSO READ: നടൻ ജോജു ജോർജിന് പരിക്ക്; അപകടം മണിരത്നം ചിത്രം ‘തഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ

അസർ ഭാഷ തംബോളി എന്നയാളാണ് ട്രെയിലറിലെ മുസ്ലിം വിരുദ്ധത ചൂണ്ടികാണിച്ച് അന്നു കപൂർ നായകനാകുന്ന ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News