അമ്മയെ കൊന്ന് തലച്ചോറുള്‍പ്പെടെയുള്ള അവയവങ്ങള്‍ തിന്നു; മകനെതിരെയുള്ള വിധിയില്‍ വഴിത്തിരിവ്

crime

അമ്മയെ കൊന്ന് തലച്ചോറുള്‍പ്പെടെയുള്ള അവയവങ്ങള്‍ തിന്ന സംഭവത്തില്‍ മകന് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. 2017 ഓഗസ്റ്റില്‍ മഹാരാഷ്ട്രയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

മഹാരാഷ്ട്ര സ്വദേശി സുനില്‍ കുച്കോരാവിയുടെ ശിക്ഷയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിയായ സുനില്‍ കുച്കോരാവി അമ്മയെ ക്രൂരമായി കൊലപ്പെടുത്തി അയവയങ്ങള്‍ ഭക്ഷിക്കുകയായിരുന്നു.

സമീപവാസിയായ കുട്ടിയാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെയും സമീപം സുനിലിനെയും കാണുന്നത്. ഇതറിഞ്ഞ സമീപവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. പ്രതിയുടെ മദ്യപാനവും പീഡനവും സഹിക്കാനാകാതെ ഭാര്യ നാലു കുട്ടികളെയും കൊണ്ട് വീടുവിട്ടു പോയിരുന്നു.

Also Read :കനത്ത മഴ; തമിഴ്നാട്ടിലെ പതിനൊന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, വിവിധയിടങ്ങളില്‍ അലര്‍ട്ടുകള്‍

അമ്മയ്ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. മദ്യപിക്കുന്നതിനായി പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. കേസില്‍ 2021 ജൂലൈയില്‍ കോലാപൂര്‍ സെഷന്‍സ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു.

സ്വന്തം അമ്മയെ കൊലപ്പെടുത്തി, തലച്ചോര്‍, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങള്‍ പാചകം ചെയ്ത് കഴിക്കുകയും ചെയ്തിരിക്കുന്നു. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്.

പൂച്ചയുടേയും പന്നിയുടേയും മാംസം കഴിക്കുന്നത് ശീലമാണെന്നായിരുന്നു പ്രതി അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ കുറ്റകൃത്യത്തില്‍ ഇയാള്‍ ഒരു തരത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ല.

നരഭോജി സ്വഭാവമുള്ള പ്രതി സുനില്‍ കുച്കോരാവിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു നല്‍കുന്നത്, സഹ തടവുകാര്‍ക്ക് മാത്രമല്ല ഭാവിയില്‍ സമൂഹത്തിനും ദോഷകരമാകും. ഇയാള്‍ക്ക് ശിക്ഷയിളവ് നല്‍കുന്നത് സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിന് തുല്യമാണ്- ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് പറഞ്ഞാണ് ബോംബെ ഹൈക്കോടതി പരമാവധി ശിക്ഷ വിധിച്ചത്. എന്നാല്‍ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News