ബുൾഡോസർ രാജിന് തടയിട്ട് സുപ്രീം കോടതി

Bulldozer Raj
രാജ്യത്തെ ബുൾഡോസർ രാജിനെ തടഞ്ഞ് സുപ്രീം കോടതി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കരാട്ട് ഉൾപ്പെടെയുള്ളവർ ബുൾഡോസർ രാജിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതിയുടെ അനുവാദമില്ലാതെ ബുൾഡോസർ രാജ് നടത്തരുതെന്നാണ് കോടതി നിർദേശം. ഒക്ടോബർ 1 വരെയാണ് നിയന്ത്രണം.

ഒക്ടോബർ 1ന് ഹർജികൾ വീണ്ടും പരിഗണിക്കും. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കയ്യേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബി. ആർ ഗവായ്, കെ. വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News