ദീപാവലിക്ക് ശേഷം ദില്ലിയിലെ വായുമലിനീകരണം വര്‍ധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ദില്ലിയില്‍ പടക്കങ്ങള്‍ പൂര്‍ണമായും നിരോധിച്ച നടപടി കണ്ണില്‍ പൊടിയിടുന്നതു പോലെയാണെന്ന് സുപ്രീംകോടതി. ദില്ലി സര്‍ക്കാരിൻ്റെ ഉത്തരവ് നടപ്പാക്കുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചെന്നും ജസ്റ്റിസുമാരായ അഭയ് ഓക്ക, എ ജി മസിഹ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. ഒരു മതവും മലിനീകരണം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്മാര്‍ക്കുമുണ്ടെന്നും കോടതി വിലയിരുത്തി.
ദില്ലിയിലെ വായുമലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഭവത്തിൽ വിശദീകരണം നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു. നിരോധനം ലംഘിച്ച് ചിലർ പടക്കങ്ങള്‍ കത്തിക്കുന്നത് പൗരന്മാരുടെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തെയാണ് ബാധിക്കുകയെന്നും സുപ്രീംകോടതി പറഞ്ഞു. ഒക്ടോബര്‍ 14 മുതല്‍ ജനുവരി ഒന്ന് വരെ ഏര്‍പ്പെടുത്തിയ പടക്ക നിരോധന നടപടി വൈകിപ്പോയെന്നും കോടതി നിരീക്ഷിച്ചു. ശക്തമായ തുടര്‍ നടപടികള്‍ ഇക്കാര്യത്തിൽ സ്വീകരിക്കാനും നവംബര്‍ 25ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീംകോടതി ദില്ലി സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here