കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സുപ്രീംകോടതി സ്വമേധയാ കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
ALSO READ: ഒരു വാസ്തവവുമില്ല; യുവതിയുടെ വാദങ്ങള്‍ തള്ളി ജെസ്‌നയുടെ പിതാവ്
രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് കോടതിയുടെ ഇടപെടല്‍. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദിവസങ്ങളായി പണിമുടക്കി പ്രതിഷേധിക്കുകയാണ്.
ഇക്കഴിഞ്ഞ ഒമ്പതിന് പുലര്‍ച്ചെയാണ് നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
ALSO READ: ജസ്ന തിരോധാനം; മുൻ ജീവനക്കാരിയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ
കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായി ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചു. പിന്നാലെ പ്രതിയായ സഞ്ജയ് റോയ് പൊലീസ് പിടിയിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here