മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി; ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി. മണിപ്പൂരിലെ വിവിധ സംഘടനകളും സർക്കാരും സമർപ്പിച്ച ഹർജ്ജികൾ ഒരുമിച്ചാണ് സുപ്രീം കോടതി പരിഗണിച്ചത്. സംസ്ഥാന സർക്കാർ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതി വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണ – വൈദ്യ സഹായ ലഭ്യത ഉറപ്പാക്കിയിടുണ്ടെന്ന വസ്തുത സുപ്രീം കോടതി അംഗീകരിച്ചു.

also read; കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നേതൃത്വത്തിന് ഉജ്ജ്വല വിജയം

സംസ്ഥാനത്ത് വലിയ അക്രമങ്ങളുടെ ഇരകളാകുകയാണ് തങ്ങളെന്ന് കുക്കി വിഭാഗം കുറ്റപ്പെടുത്തി. തങ്ങളുടെ ആരാധനാലയങ്ങൾ അടക്കം തകർക്കപ്പെട്ടു. സൈന്യത്തൊടും അർദ്ധ സൈന്യത്തെയും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശിക്കണമെന്ന് കുക്കി വിഭാഗം നിർദേശിച്ചു.

അതേസമയം ഇക്കാര്യത്തിൽ വിഭാഗം തിരിച്ചുള്ള നിർദേശം പ്രസക്തമല്ലെന്ന് സുപ്രീം കോടതി  വ്യക്തമാക്കി. എല്ലാ ജനങ്ങളുടെയും ജീവനും സ്വത്തും സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

also read; മലപ്പുറത്ത് വന്‍ കഞ്ചാവു വേട്ട; 156 കിലോ കഞ്ചാവ് പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration