ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി

ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി. 2024 – 25 വര്‍ഷത്തെ തിരഞ്ഞെടുപ്പ് മുതല്‍ ഈ മാനദണ്ഡം പിന്തുടരണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. വരുന്ന തിരഞ്ഞെടുപ്പില്‍ ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Also Read: വയറുവേദനയുമായെത്തി: 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജ്

ജസ്റ്റിസ് സൂര്യ കാന്തും കെ വി വിശ്വനാഥനുമുള്‍പ്പെടുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ത്രീകളെ ഈ സംവരണം ബാധിക്കില്ല എന്നും കോടതി വ്യക്തമാക്കി. എല്ലാ കമ്മറ്റികളിലും മൂന്നിലൊന്ന് സംവരണം പിന്തുടരണമെന്നും ജൂനിയര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ആകെയുള്ള 9 അംഗങ്ങളില്‍ 3 പേരും സ്ത്രീകളായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Also Read: മത മേലധ്യക്ഷന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടത്: ലീഗിന് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News