ഇഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി

ഇഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി . 2022ലെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീകോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. പ്രതിക്ക് എഫ് ഐ ആർ നല്‍കേണ്ടതില്ലെന്ന വിധി, കര്‍ശന ജാമ്യ ഉപാധികള്‍ എന്നിവ പുനഃപരിശോധിക്കും. ഒക്ടോബർ 18 മുതൽ ഹർജികളിൽ വാദം കേൾക്കും.

ALSO READ:തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസുകളില്‍ എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റിന്റെ വിപുലമായ അധികാരങ്ങള്‍ ശരിവച്ച വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മൂന്ന് അംഗ ബെഞ്ച് വാദം കേള്‍ക്കും. ജസ്റ്റിസ് എസ്‌ കെ കൗള്‍ , ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് ബെല എം ത്രിവേദി എന്നിവരാണ് വിധി പുനഃപരിശോധിക്കുക. 2002-ലെ കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സുപ്രധാന വകുപ്പുകളാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി ശരിവച്ചത്.

ALSO READ:ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അതൃപ്തിയറിയിച്ച് സുപ്രീംകോടതി

ഇഡി ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫോർമേഷൻ റിപ്പോർട്ട് ആഭ്യന്തര രേഖയാണെന്നും എഫ് ആ ആര്‍ എന്ന നിലയില്‍ കണക്കാക്കാനാവില്ലെന്നും അതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നയാള്‍ക്ക് കൈമാറേണ്ടതില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇഡി കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇരട്ട വ്യവസ്ഥകളും സുപ്രീംകോടതി ശരിവെച്ചിരുന്നു. കള്ളപ്പണക്കേസില്‍ കുടുങ്ങിയാല്‍ നിരപരാധിയെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതിക്കാണ് എന്ന വ്യവസ്ഥതയും 2022ല്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു. സുപ്രധാനമായ ഇഡിയുടെ ഈ വ്യവസ്ഥകളാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിശോധിക്കുക. 2022 ലെ വിധിയുടെ സാധുത അന്ന് തന്നെ വിമര്‍ശവിധേയമായതായിരുന്നു .കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ഉൾപ്പടെ നൽകിയ പുനഃപരിശോധന ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News