യുപിയിൽ സഹപാഠികളെകൊണ്ട് അധ്യാപിക വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പോലീസിനോട് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദ്ദേശിച്ചു. ഇരയ്ക്കും, കുടുംബത്തിനും ഒരുക്കിയിരിക്കുന്ന സുരക്ഷ സംബന്ധിച്ചും വിവരങ്ങൾ നൽകാൻ കോടതി നിർദ്ദേശം നൽകി. അന്വേഷണം വേഗത്തിക്കണമെന്ന തുഷാർ ഗാന്ധിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
also read:‘ഭാരത് പ്രയോഗം’;ബിജെപി സര്‍ക്കാരിന്റെ നീക്കം സംശയാസ്പദം: സീതാറാം യെച്ചൂരി
ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ തല്ലുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അധ്യാപിക തൃപ്ത ത്യാഗിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മുസ്ലീമായ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചത്. ഇത് സംഭവിത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തിയിരുന്നു. താന്‍ ഭിന്നശേഷിക്കാരിയാണെന്നും ശാരീരിക പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിദ്യാര്‍ത്ഥികളോട് അടിക്കാന്‍ പറഞ്ഞതെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
also read:പ്ലസ്ടു കോഴക്കേസ് : ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റി സുപ്രീം കോടതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here