മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കേജരിവാൾ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതിയിൽ കേജ്രിവാളിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഇഡിയുടെ ആരോപണം. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ദില്ലി ഹൈക്കോടതി കെജ്രിവാള്‍ മുന്നോട്ടുവച്ച വാദങ്ങള്‍ പൂര്‍ണമായും തള്ളുകയായിരുന്നു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ഇടതുമുന്നണിയുടെ ദേശീയ നേതാക്കൾ ഇന്നുമുതൽ കേരളത്തിൽ

കെജ്രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഇതിനെതിരെയാണ് കേജ്രിവാൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത് . ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. അതേസമയം സിബിഐ കസ്റ്റഡിയിൽ ഉള്ള കെകവിതയെ ഇന്ന് ദില്ലി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും.

Also Read: ‘കേരള സ്‌റ്റോറി’ക്കെതിരെ മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി, സിനിമ മുസ്ലിംങ്ങൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News