തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കേന്ദ്രസർക്കാർ നേരിട്ട് നിയമിക്കുന്ന തരത്തിൽ പാർലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ കക്ഷി നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ സമതി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കണം എന്ന രീതിയാണ് മോദി സർക്കാർ ആട്ടിമറിച്ചത്.
Also Read: മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്
നിലവിൽ ഉന്നത അധികാര സമതിയിലെ അംഗങ്ങൾ പെഥാനമന്ത്രിയും കേന്ദ്ര മന്ത്രിയും ലോക്സഭ പ്രതിപക്ഷ കക്ഷി നേതാവും ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോലും സുതാര്യത ഇല്ലാതാക്കിയ മോദി സർക്കാർ നാടിപടിയെ ചോദ്യം ചെയ്താണ് ഹർജികൾ. അതേ സമയം ഇന് ഹർജി പരിഗണിക്കാൻ ഇരിക്കെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി ഗ്യാനേഷ് കുമാറിനെയും എസ് എസ് സന്ദുവിനെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here