യമുനാ തീരത്ത് അനധികൃതമായി നിർമിച്ച ശിവ മന്ദിർ പൊളിച്ചു കളയാനുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചത്.
‘ശിവ ക്ഷേത്രം പ്രാചീനമാണ് എന്നതിന്റെ തെളിവ് എവിടെ? പുരാതന ക്ഷേത്രങ്ങൾ നിർമ്മിച്ചത് പാറകൾ കൊണ്ടാണ്, അല്ലാതെ സിമൻ്റ് കൊണ്ട് നിർമിച്ച് പെയിന്റ് അടിക്കുകയല്ല വേണ്ടത്’, ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ പ്രതികരിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.
യമുനാ നദീതീരത്ത് അനധികൃതമായി നിർമ്മിച്ച ക്ഷേത്രം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ശിവന് ആരുടെയും സംരക്ഷണം ആവശ്യമില്ലെന്നാണ് മെയ് 29 ന് ഡൽഹി ഹൈക്കോടതി പറഞ്ഞത്. യമുനാ നദീതടത്തിലെ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും നീക്കിയാൽ പരമശിവൻ സന്തോഷിക്കുമെന്നും, ഹൈക്കോടതി പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here