ബുൾഡോസർ രാജ്: സുപ്രീംകോടതി വിധി സ്വാഗതാർഹം; സിപിഐഎം കേന്ദ്ര കമ്മിറ്റി

Bulldozer raj

ബുൾഡോസർ രാജിനെതിരായ സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. ബിജെപിയുടെ ആക്രമണം നേരിടുന്ന ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും ഈ വിധിയിലൂടെ നീതി ലഭിച്ചു. വിധി നേരത്തെ വന്നിരുന്നെങ്കിൽ ബിജെപിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരുടെ നിരവധി വീടുകൾ ബുൾഡോസർ രാജിൽ നിന്നും സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി പറഞ്ഞു.

അധികാര ദുര്‍വിനിയോഗം അനുവദിക്കാന്‍ ആകില്ലെന്നും ഭരണഘടനാപരമായ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാന്‍ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് പ്രധാനമാണെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. രൂക്ഷ വിമര്‍ശനമാണ് ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി നടത്തിയത്.

Also Read: ബൃന്ദ കാരാട്ടിന്‍റെ ചരിത്രപരമായ ഇടപെടലിന്‍റെകൂടി വിജയം; ബുൾഡോസർ രാജിനെതിരായ സുപ്രീം കോടതി വിധി ചർച്ചയാകുന്നു

കുറ്റാരോപിതന് പോലും ചില അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ട്. നിയമപരമായ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കോടതി വിധിയിൽ പറഞ്ഞു.

നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകള്‍ പൊളിക്കുന്നത് അന്യായമാണ്. കുറ്റാരോപിതനായ ഒരാളുടെ വീട് സര്‍ക്കാരിന് പൊളിക്കാന്‍ കഴിയുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. വീട് നഷ്ടപ്പെടാതിരിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു വ്യക്തി കുറ്റാരോപിതനായതിന്റെ പേരില്‍ വീട് പൊളിക്കുന്ന നടപടി ഭരണഘടനവിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Also read: ബുള്‍ഡോസര്‍ രാജ്: ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

സര്‍ക്കാരിന് ആരാണ് കുറ്റക്കാരന്‍ എന്ന് നിര്‍ണയിക്കാന്‍ കഴിയില്ല. അത്തരം പ്രവൃത്തികള്‍ അധികാര പരിധി ലംഘിക്കുന്നതായിരിക്കും. ഒരു കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്കെതിരെയും ഇത്തരം നടപടികള്‍ പാടില്ല. അത്തരം നിയമം കയ്യിലെടുത്താല്‍ സര്‍ക്കാര്‍ കുറ്റകാരാകുമെന്നും സുപ്രീം കോടതി പറഞ്ഞു.

സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട് നടത്തിയ ചരിത്രപരമായ സമരത്തിന്‍റെ വിജയം കൂടിയാണ് സുപ്രീംകോടതി വിധി. ടക്കുപടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗിർപുരിയിലെ സി ബ്ലോക്കിൽ കെട്ടിടങ്ങൾ പൊളിക്കാനുള്ള ദില്ലി കോർപറേഷൻ നീക്കം തടഞ്ഞാണ് ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. കെട്ടിടങ്ങൾ പൊളിക്കരുതെന്ന സുപ്രീം കോടതി വിധി മറികടന്ന് അധികൃതർ നടപടിയുമായി മുന്നോട്ടുപോയപ്പോഴാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി ബുൾഡോസറിന് മുന്നിൽ കയറി നിന്നത്. അനീതക്കെരെയുള്ളൊരു ഓറ്റയാൾ പോരാട്ടം കൂടിയായിരുന്നു.

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമാണെന്ന് ബൃന്ദ കാരാട്ട് പ്രതികരിച്ചു. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു. വിധി വന്നതോടെ ബിജെപി ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും പാവപ്പെട്ടവർക്കും നീതി ലഭിച്ചുവെന്നും ബൃന്ദ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വര്‍ഗ്ഗീയ ആക്രമണമായിട്ടായിരുന്നു ബിജെപി ബുള്‍ഡോസര്‍ രാജ് പ്രയോഗിച്ചിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം സിപിഐഎം ഉൾപ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ തീര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News