പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്; ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ഇലക്ടറൽ ബോണ്ടിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. ഇലക്ടറൽ ബോണ്ട്‌   ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു. 2019മുതലുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി.

ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർണായക വിധി. പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.. അറിയാനുള്ള അവകാശത്തെ ലംഘിക്കാൻ കഴിയില്ലെന്ന് ഇലെക്ടറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധം എന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.

ALSO READ: സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ലെന്ന് ആരോപണം; സാരി ഉടുപ്പിച്ച്‌ എ.ബി.വി.പി പ്രവർത്തകർ

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമീഷനു നൽകാൻ എസ്ബിഐ‌യ്ക്ക് കോടതി നിർദ്ദേശം നൽകി. അടുത്ത മാസം 13- നുള്ളിൽ ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പു കമീഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത്‌ സിപിഐ എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസുമാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. 2016ൽ നോട്ടുനിരോധനത്തിന്‌ തൊട്ടുപിന്നാലെയാണ്‌ നിയമഭേദഗതിവഴി കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ട്‌ കൊണ്ടുവന്നത്‌. 2017ൽ ധനനിയമം, ജനപ്രാതിനിധ്യനിയമം, വിദേശ സംഭാവന നിയന്ത്രണനിയമം, റിസർവ്‌ ബാങ്ക്‌ നിയമം, ആദായനികുതി നിയമം എന്നിവ തിരക്കിട്ട്‌ ഭേദഗതി ചെയ്‌താണ്‌ ഇതിനു കളമൊരുക്കിയത്‌.  കോടതി വിധി കേന്ദ്രസർക്കാറിനേട്ട വലിയ തിരിച്ചടി തന്നെയാണ്.

ALSO READ:  വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News