ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം. വധശ്രമ കേസില്‍ കുറ്റക്കാരാനാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.
Also Read : പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും
ഇതോടെ ഫൈസലിന് എംപി സ്ഥാനം തിരികെ നല്‍കേണ്ടി വരും. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി നോട്ടീസ് അയച്ചു. 4 ആഴ്ചക്ക് ശേഷം വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
Also Read : ഇസ്രയേലില്‍ പരിക്കേറ്റ ഷീജ ആനന്ദിന്റെ ബന്ധുക്കളെ ജോണ്‍ ബ്രിട്ടാസ് എം പി സന്ദര്‍ശിച്ചു
വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച പത്തു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി തയാറായിരുന്നില്ല. 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് എന്‍.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെതിരായ കേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here