തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കണം; കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.മനുഷ്യന്റെ അന്തസിനു വേണ്ടിയാണ് നിര്‍ദേശമെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Also Read : ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ വിഷം നൽകി കൊലപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ

തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ പതിനാല് നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. തോട്ടിപണിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാര തുക ഉയര്‍ത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണം സംഭവിച്ചാല്‍ 30ലക്ഷം നഷ്ടപരിഹാരം നല്‍കണം. അപകടങ്ങളില്‍ 20ലക്ഷമായി നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read : കത്വ – ഉന്നാവൊ ഫണ്ട് തിരിമറി കേസ്; പികെ ഫിറോസിന് ക്ലീൻ ചിറ്റ് നൽകിയ കുന്ദമംഗലം ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

തോട്ടിപണി നിരോധനവും ജോലിക്കാരുടെ പുനരധിവാസവും ഉറപ്പാക്കുന്ന 2013ലെ നിയമം ഫലപ്രദമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പക്കണമെന്നും കോടതി നിര്‍ദേശിച്ചു.അടുത്ത വര്‍ഷം ഫെബ്രുവരി 1ന് വീണ്ടും കേസ് പരിഗണിക്കും.

കേന്ദ്രസർക്കാർ കണക്ക് അനുസരിച്ച് ആറുപത്തിനായിരത്തിനടുത്ത് തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യസഭയിൽ നൽകിയ കണക്ക് പ്രകാരം 2018 മുതൽ 2022 വരെ 308 പേരാണ് ഈ തൊഴിലിനിടെ അപകടത്തിൽ മരിച്ചതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News