കണ്ണൂര്‍ വിസി നിയമനം റദ്ദാക്കി; നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി

കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ  ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ജെ ബി പര്‍ധിവാലയാണ് വിധി പ്രസ്താവിച്ചത്.

Also Read : കേരളത്തിന്റെ ബീച്ച് ടൂറിസം വളരുന്നതിൽ ചിലർക്ക് ആശങ്ക, വ്യാജ പ്രചാരണങ്ങൾക്ക് പിറകിൽ ഇതരസംസ്ഥാന ലോബി ഉണ്ടോ എന്ന് സംശയം; മന്ത്രി പി എ മുഹമ്മദ് റിയാസ്

നിയമനത്തിന്റെ അതേ നടപടിക്രമങ്ങള്‍ പുന:നിയമനത്തിനും ബാധകമാക്കേണ്ട കാര്യമില്ല.എന്നാല്‍, പുന:നിയമനത്തിനുള്ള അധികാരം ചാന്‍സലര്‍ക്കാണ്-കോടതി പറഞ്ഞു.

ഇവിടെ, കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുന:നിയമനം നടത്താനുള്ള നടപടിക്രമങ്ങള്‍ തന്റെ താല്‍പര്യപ്രകാരം അല്ലെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പ്രസ്താവിച്ചിട്ടുണ്ട്. ചാന്‍സലറുടെ അധികാരത്തില്‍, പുറത്ത് നിന്നുള്ള ഇടപെടലുകള്‍ അംഗീകരിക്കാനാകില്ല.

അതുകൊണ്ട്, പുന:നിയമനം നടത്തിയുള്ള വിജ്ഞാപനവും അത് ശരിവെച്ച ഹൈക്കോടതി ഉത്തരവും റദ്ദാക്കി അപ്പീല്‍ അനുവദിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News