അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകുന്ന വിഷയം; സുപ്രീം കോടതി ഇന്ന് വിധി പറയും

aligarh muslim university

അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ അധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്ഥാവിക്കുക.1981-ൽ കേന്ദ്ര സർക്കാർ അലിഗഢിന് നൽകിയ ന്യൂനപക്ഷ പദവി 2006ൽ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Also Read; മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

ഇതിനെതിരായ ഹർജികൾ 2019ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ ബെഞ്ചിന് വിട്ടിരുന്നു. കേന്ദ്ര നിയമനിർമ്മാണത്തിലൂടെ സ്ഥാപിതമായതിനാൽ ന്യൂനപക്ഷ സ്ഥാപനമല്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. പത്താം തീയതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഡിവൈ ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തി ദിനം കൂടിയാണിന്ന്.

Also Read; ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിനം; ഞായറാഴ്ച ഔദ്യോഗികമായി വിരമിക്കും

News summary; Supreme Court’s verdict today on the issue of granting minority status to Aligarh Muslim University

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News