പതഞ്ജലിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിച്ചാല്‍ കനത്ത പിഴ

ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പനങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ കര്‍ശനമായ മുന്നറിയിപ്പ്. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ നല്‍കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും നല്‍കിയാല്‍ കനത്ത പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പതഞ്ജലി ഉല്‍പ്പനങ്ങള്‍ക്കെതിരെ ഐഎംഎ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി പതഞ്ജലിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങള്‍ക്കും ഒരു കോടി രൂപവീതമായിരിക്കും പിഴയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അമാനുല്ല അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.

ALSO READ: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോ ലോറിയുമായി കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

ആയുര്‍വേദ ഉല്‍പ്പനങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണ് പതഞ്ജലി പരസ്യങ്ങളിലൂടെ ചെയ്യുന്നതെന്ന് ഐഎംഎ ആരോപിച്ചിരുന്നു. മുമ്പ് ബിഹാര്‍ ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളിലും പതഞ്ജലിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് പാളിച്ച പറ്റിയെന്നതുള്‍പ്പെടയുള്ള പ്രചരണങ്ങള്‍ പതഞ്ജലി നടത്തിയെന്നും ആരോപണമുണ്ട്.

ALSO READ: ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ഒന്നര കോടി കഴിഞ്ഞു: ആരോഗ്യ വകുപ്പ് മന്ത്രി

മുന്‍പ് കേസ് പരിഗണിച്ച വേളയിലും കോടതി ബാബ രാംദേവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഗുരു സ്വാമി രാംദേവ് ബാബയ്ക്ക് എന്താണ് പറ്റിയതെന്നും അദ്ദേഹത്തോട് ബഹുമാനമുണ്ടെന്നും പറഞ്ഞ കോടതി, അദ്ദേഹം മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാംദേവ് യോഗയെ ജനപ്രിയമാക്കി. നമ്മള്‍ എല്ലാവരും അതു ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റു സംവിധാനങ്ങളെ വിമര്‍ശിക്കേണ്ടതില്ല.  ആയുര്‍വേദത്തിന്റെയോ അദ്ദേഹം പിന്തുടരുന്ന സംവിധാനത്തിന്റെയോ ഗ്യാരന്റി എന്താണ്. എല്ലാ ഡോക്ടര്‍മാരെയും കൊല്ലുന്നവരും മറ്റുമാക്കി അദ്ദേഹത്തിന്റെ പരസ്യം കാണുന്നു എന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration