കൊൽക്കത്ത കൊലപാതകം; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊൽക്കത്ത കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്ന് വിഷയം പരിഗണിക്കും. രണ്ട് അഭിഭാഷകൾ നൽകിയ പരാതിയിലാണ് സുപ്രീംകോടതി കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കും. വനിതാ ഡോക്ടർ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് കൊൽക്കത്ത പോലീസ് ആദ്യം കേസെടുത്തത്.

Also Read:  ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി സെൻട്രൽ പ്രൊട്ടക്ഷഷൻ ആക്ട് നടപ്പാക്കണം; കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം രൂക്ഷം

മാത്രമല്ല, ഇരയുടെ മാതാപിതാക്കളോട് ആശുപത്രി അധികൃതർ ആദ്യം പറഞ്ഞത് മകൾ ആത്മഹത്യ ചെയ്തു എന്നായിരുന്നു. കൊലപാതത്തിനുശേഷം രാജിവച്ച പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ പുതിയ നിയമനം ഉടൻ നൽകിയ മമതാ സർക്കാരിൻ്റെ ഉത്തരവും വിവാദമായിട്ടുണ്ട്. ഇവയെല്ലാം സുപ്രീംകോടതി വിശദമായി പരിശോധിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News