ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം ഉണ്ടായേക്കും. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
Also read:പാലക്കാട് ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ; ഉപതെരഞ്ഞെടുപ്പ് നാളെ
സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ കഥകൾ മെനയുകയാണെന്നും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു.
Also read: ശബരിമലയിൽ തിരക്കേറുന്നു; ഈ തീർത്ഥാടന കാലത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ
ഇരുവരും നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി പരിശോധിക്കും. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചെങ്കിലും സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിദ്ദിഖിന്റെ ജാമ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കും. സംസ്ഥാന സര്‍ക്കാരിനു വേണ്ടി രഞ്ജിത് കുമാര്‍, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണ് ഹാജരാകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here