നീറ്റ് ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. ഹർജിക്കാർ ഉന്നയിച്ച ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. ദില്ലി ഐഐടി ഡയറക്ട റോട് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിർദ്ദേശം. നീറ്റ് പരീക്ഷയിലെ 19 മത്തെ ചോദ്യത്തിന് നല്‍കിയ ഓപ്ഷനുകളില്‍ രണ്ടെണ്ണം ശരിയായ ഉത്തരമായി എൻടിഎ കണക്കാക്കിയതാണ് വിവാദമായത്.
എന്‍ടിഎ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചതോടെ വ്യാപക ക്രമക്കേടുകള്‍ വ്യക്തമായെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പരീക്ഷയ്ക്ക് മുമ്പേ ചോദ്യപേപ്പർ ചോർന്നുവെന്ന് സ്ഥിരീകരിച്ചെങ്കിലും വ്യാപകമായെന്ന് ബോധ്യപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. വാദം പൂർത്തിയായാൽ ഇന്ന് പുനപ്പരീക്ഷ വേണമോ എന്ന കാര്യത്തിൽ അന്തിമ വിധി ഉണ്ടായേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here