ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. മദ്യ നയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കുന്നത്.

Also Read: സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. അറസ്റ്റും റിമാന്‍ഡും ശരിവെച്ച ഇ ഡി നടപടിക്കെതിരായ ഹർജി ദില്ലി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. അതുകൊണ്ട് തിങ്കളാഴ്ചത്തെ സുപ്രീം കോടതി വിധി കെജ്‌രിവാളിനെ സംബന്ധിച്ച് നിർണായകമാണ്. അതേസമയം ഇ ഡി യെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി വലിയ വിമർശനമാണ് ഉയർത്തുന്നത്.

Also Read: സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഒരു വിഷു കൂടി: വിഷു ആശംസകളുമായി മുഖ്യമന്ത്രി

കേജ്രിവാളിനോട് കാണിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമെന്നും ഭാര്യയെ കാണാൻ പോലും കേജ്രിവാളിനെ അനുവദിക്കാത്ത നടപടി മനുഷ്യത്വ രഹിതമാണെന്നും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ്‌ സിംഗ് പറഞ്ഞു. മോദിയും അമിത്ഷായും ഏകാദിപതികളാകാൻ ശ്രമിക്കരുതെന്നു പറഞ്ഞ സഞ്ജയ്‌ സിംഗ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു. അതേ സമയം മദ്യ നയക്കേസിൽ അറസ്റ്റിലായ ബി ആർ എസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി ഏപ്രിൽ 15 നു അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News