ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

bulldozer-raj-supreme-court

ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കുന്നതിനും കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ പാലിക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചേക്കും.

യുപിയിലെ നിയമവിരുദ്ധമായ ഒഴിപ്പിക്കലാണ് സുപ്രീം കോടതിയുടെ മുന്നില്‍ എത്തിയതെങ്കിലും രാജ്യവ്യാപകമായി ബാധകമാകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ആകും പുറപ്പെടുവിക്കുക. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ പൊളിച്ചുനീക്കുന്ന നടപടിയിലും കൈയേറ്റം ചുമത്തി കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിലും കൃത്യമായ നിരീക്ഷണമുണ്ടാകും. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.

Read Also: ബുൾഡോസർ രാജിന് തടയിട്ട് സുപ്രീം കോടതി

സെപ്തംബർ 17ന് രാജ്യത്തെ ബുള്‍ഡോസര്‍ രാജ് സുപ്രീം കോടതി തടഞ്ഞിരുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കരാട്ട് ഉള്‍പ്പെടെയുള്ളവര്‍ ബുള്‍ഡോസര്‍ രാജിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. സുപ്രീം കോടതിയുടെ അനുവാദമില്ലാതെ ബുള്‍ഡോസര്‍ രാജ് നടത്തരുതെന്നാണ് കോടതി നിര്‍ദേശം.

പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കയ്യേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെ. വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News