നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഏപ്രിൽ 17 ന് സുപ്രീം കോടതി പരിഗണിക്കും. ഹർജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റേതാണ് തീരുമാനം.
ഹൈക്കോടതി ജാമ്യം തള്ളിയതിന് എതിരെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ആറു വർഷമായി താൻ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടിയാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ പ്രതിക്ക് മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ഗൗരവമുള്ളതാണെന്ന് നീരീക്ഷിച്ചായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതിയും ജയിലിൽ കഴിയുന്ന ഏക പ്രതിയുമാണ് പൾസർ സുനി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here