ഗ്യാന്‍വാപി കേസ്  സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഗ്യാന്‍വാപി പള്ളിയിലെ കാര്‍ബന്‍ പരിശോധനയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയതോടെ തിങ്കളാഴ്ച പരിശോധന ആരംഭിക്കാനിരിക്കെയാണ് വാദം. മസ്ജിദിനുള്ളില്‍ അംഗശുദ്ധി ചെയ്യുന്ന ഭാഗത്തെ ഫൌണ്ടനിലാണ് കാര്‍ബന്‍ പരിശോധന നടത്താന്‍ അനുമതിയുള്ളത്.

ശിവലിംഗമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇക്കാര്യം മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ ഹുഫേസ അഹ്‌മദി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News